അറിയിപ്പുകൾ
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത എസ് എസ് എൽ സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈ൯/റഗുലർ/പാർട്ട് ടൈം ബാച്ചുകൾ. മികച്ച ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ഫോൺ: 7994449314
*അഭിമുഖം*
കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ.എച്ച്.ആർ.ഡി) പുത്തൻവേലിക്കരയിൽ ഹിന്ദി, കോമേഴ്സ്, വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേയ്ക്കുള്ള അഭിമുഖം ജൂലൈ 17ന്. രാവിലെ 10 ന് ഹിന്ദി വിഭാഗത്തിലേക്ക് ഉച്ചയ്ക്ക് ഒന്നിനും വിഭാഗത്തിലേക്കും അഭിമുഖം നടക്കും. യു ജി സി മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും, അസൽ രേഖകളും, പകർപ്പുകളുമായി അന്നേ ദിവസം അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 8547005069, 0484 2980324
*സൗജന്യ ചികിത്സ*
തെറ്റായ ജീവിത ശൈലിയും ആഹാരരീതിയും മൂലമുണ്ടാകുന്ന സന്ധിവേദിനയ്ക്കും ഹൈപ്പർ യൂറിസീമിയയ്ക്കുള്ള ഫലപ്രദമായ സൗജന്യ ചികിത്സ ഗവേഷണാടിസ്ഥാനത്തിൽ സർക്കാർ ആയൂർവേദ കോളേജ് ആശുപത്രിയിലെ രസശാസ്ത്ര ഭൈഷജ്യ കൽപന വിഭാഗത്തിന്റെ ഒ.പി.യിൽ എല്ലാ തിങ്കളാഴ്ചകളിലും ലഭ്യമാണ്. ഒ.പി. സമയം : തിങ്കൾ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ. ഫോൺ: 94 00 82 98 78,9702 65 93 49
പ്രായം : 18 നും 70 നും മധ്യേ.
*കടമ്പ്രയാര്‍ ലോഗോ ഡിസൈന്‍ മത്സരം - അവസാന തിയതി ആഗസ്റ്റ് 14 വരെ നീട്ടി*
കടമ്പ്രയാര്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെ൯്റ് കൗൺസിൽ (ഡിഎംസി) ലോഗോ രൂപ കല്‍പ്പന ചെയ്യുതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും ഡിസൈനുകള്‍ ക്ഷണിച്ചു. കടമ്പ്രയാര്‍ ഡിഎംസിയുടെ ലോഗോ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുക്കുന്ന ഡിസൈന്‍ തയ്യാറാക്കിയവര്‍ക്കുള്ള പ്രതിഫലമായി പതിനായിരം രൂപ നല്‍കും. ലോഗോ പ്രൊപ്പോസലുകള്‍ അയക്കേണ്ട ഇ-മോയിൽ ഐഡി - tourismkadambrayar@gmail.com, ഫോൺ- .9847332200. സൃഷ്ടികള്‍ ഓഗസ്റ്റ് 14-ന് വൈകിട്ട് അഞ്ചു വരെ സമര്‍പ്പിക്കാം.
*ജില്ലാ വികസന കോ-ഓർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ഇന്ന്*
ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനുള്ള ജില്ലാ വികസന കോ-ഓർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 2025-26 സാമ്പത്തിക വർഷത്തെ ഒന്നാം പാദയോഗം ഇന്ന് ജൂലൈ 16-ന് ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടു മുതൽ എറണാകുളം ഗവൺമെൻറ് ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും
*അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ 2025-2026 സാമ്പത്തിക വർഷം നടപ്പാക്കുന്ന വിവിധ വായ്‌പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ട 18 നും 55 നും മധ്യേ പ്രായമുള്ള യുവതി യുവക്കൾക്ക് ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിൽ സ്വയം തൊഴിൽ വായ്പക്കും, ആറ് വർഷത്തിൽ അധികം സർവ്വീസ് കാലാവധി ബാക്കിയുള്ള സർക്കാർ ജീവനക്കാർക്ക് വ്യക്തിഗത വായ്പ, പട്ടികവിഭാഗത്തിൽ ഉൾപ്പെട്ട അയൽക്കൂട്ട അംഗങ്ങൾക്ക് സി ഡി എസ് മുഖേന നൽകുന്ന ജാമ്യരഹിത വായ്‌പക്കും ഇപ്പോൾ അപേക്ഷിക്കാം. വായ്‌പാ പദ്ധതിയെ കുറിച്ചും ജാമ്യ വ്യവസ്ഥകളെ കുറിച്ച് അറിയുന്നതിനായി വൈറ്റിലയിൽ പ്രവർത്തിക്കുന്ന സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2302663, 9400068507.
*ഗവ .ഐ ടി ഐ കളമശേരിയിൽ വിവിധ ട്രേഡുകളിൽ ഒഴിവ്*
വിവിധ ട്രേഡുകളിൽ ഗവ .ഐ ടി ഐ കളമശേരിയിൽ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്ന ഏതാനും സീറ്റുകളിൽ ഒഴിവുണ്ട് ഈ ഒഴിവുകളിലേക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ഐ ടി ഐയിൽ ലഭിക്കും . അവസാന തീയതി ജൂലൈ 21. ഫോൺ -0484 2555505.
*താത്കാലിക അധ്യാപക ഒഴിവ്*
കേരള ടൂറിസം വകുപ്പിന് കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനെറി, കമ്പ്യൂട്ടർ, എന്നിവ പഠിപ്പിക്കുന്നതിന് മണിക്കൂർ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ ബയോഡേറ്റ foodcraftkly@gmail.com ഇ മെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ന് വൈകിട്ട് അഞ്ചു വരെ. ഫോൺ- 0484-2558385
*ടൂൾ കിറ്റ്: വിതരണം അവസാന തീയതി ദീർഘിപ്പിച്ചു*
പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവരുടെ തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തുന്നതിന് പരിശീലനവും പണിയായുധങ്ങളും ഗ്രാന്റും നൽകുന്നപദ്ധതിക്ക് (2025-26 ടൂൾകിറ്റ് ഗ്രാൻഡ്) ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 25 വരെ ദീർഘിപ്പിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in വെബ് സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാം . ഫോൺ -0484-2983130.
*മൺപാത്ര നിർമ്മാണ തൊഴിലാളി ധനസഹായ പദ്ധതി: അവസാന തീയതി ദീർഘിപ്പിച്ചു*
സംസ്ഥാനത്തെ മൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ ബി സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് (2025-26) ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 25 വരെ ദീർഘിപ്പിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാം. ഫോൺ -0484-2983130.
- Log in to post comments