അറിയിപ്പുകൾ
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പാറക്കടവ് ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2025-26 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീടെണ്ടറുകൾ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 21-ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾ പാറക്കടവ് ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ 0484-2470630, 9539374750
*മദ്രസാദ്ധ്യാപക ക്ഷേമനിധി മെറിറ്റ് അവാർഡ്*
2024-25 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്‌ടു, തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശികയില്ലാതെ രണ്ട് വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.kmtboard.in വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ആഗസ്റ്റ് 31-നകം ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്. കെ.യു.ആർ.ഡി.എഫ്.സി നില ബിൽഡിംഗ്, രണ്ടാം പി.ഒ. കോഴിക്കോട്-673005 ചക്കോരത്ത് കുളം, വെസ്റ്റ്ഹിൽ വിലാസത്തിൽ സമർപ്പിക്കണം.
ഫോൺ 0495 2966577, 9188230577.
*വിമുക്തഭടന്മാർ/വിധവകളുടെ ശ്രദ്ധയ്ക്ക്*
ജില്ല സൈനിക ബോർഡ് തലത്തിൽ എസ് എം ബി എഫ്/ഡിഎംബിഎഫ്/ പദ്ധതികളിൽ ഉൾപ്പെട്ട വർഷത്തിൽ ഒരിക്കൽ നൽകി വരുന്ന സാമ്പത്തിക സഹായത്തിന് അർഹരായിട്ടുള്ള, വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള നിർധനരായ വിമുക്തഭടന്മാർ / വിധവകളിൽ നിന്നും ഒക്ടോബർ 15-ന് മുമ്പായി അപേക്ഷ സ്വീകരിക്കുന്നു. (ഫാമിലി പെൻഷണർ/ എം എഫ് എ ലഭിക്കുന്നവർ ഈ സഹായത്തിന് അർഹരല്ല). കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ- 0484 -2422239.
*മീഡിയ അക്കാദമി ക്ലാസുകള്‍ 18-ന് ആരംഭിക്കും*
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ കൊച്ചി കാക്കനാട് കാമ്പസില്‍ 2025-26 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്‌സുകളുടെ ക്ലാസുകള്‍ ഈ മാസം 18-ന് ആരംഭിക്കും. രാവിലെ 11.00-ന് എം.പിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് അധ്യയന ആരംഭവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്യും. 24 ന്യൂസ് ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, അക്കാദമി മുന്‍ ചെയര്‍മാനും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബ്, അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് 19 ശനിയാഴ്ചയും പി.ജി.ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കും.
*കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ തീയതി ദീർഘിപ്പിച്ചു*
സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ 2025-26 അധ്യയന വർഷത്തെ ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം/ കെടാവിളക്ക് സ്‌കോളർഷിപ്പ്/ പി. എം യശസ്വി പ്രീമെട്രിക് സ്‌കോളർഷിപ്പ് ഫോർ ഒ.ബി.സി., ഇ.ബി.സി. ആ൯്റ് ഡി.എൻ.ടി. സ്‌കോളർഷിപ്പിനായി സ്ക്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് ഇ - ഗ്രാൻ്റ്‌സ് മുഖേന ഡാറ്റാ എൻട്രി പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 25 വരെ ദീർഘിപ്പിച്ചു. ഇതു സംബന്ധിച്ച സർക്കുലറുകൾ www.egrantz.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് - എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് - ഫോൺ - 0484 – 2983130
*വേസ്റ്റ് ഓയിൽ ലേലം*
തേവര സംസ്ഥാന ചരക്കു സേവന നികുതി കാര്യാലയത്തിൽ ജൂലൈ 23-ന് രാവിലെ 11.30 ന് 20790 കിലോഗ്രാം തൂക്കമുളള വേസ്റ്റ് ഓയിൽ ലേലം നടത്തുന്നു. ഫോൺ 9447890516, 9947335354.
*ടെൻഡർ ക്ഷണിച്ചു*
വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2025 ആഗസ്റ്റ് മാസം മുതൽ ഒരു വർഷക്കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ജൂലൈ 28 വൈകിട്ട് 4 വരെ ടെൻഡറുകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടേണ്ടതാണ്.ഫോൺ: 0484 2459255
- Log in to post comments