Skip to main content

സ്കിൽ ആൻഡ് ഒൻ്റർപ്രണർഷിപ്പ് യൂണിവേഴ്സിറ്റി സർക്കാരിൻ്റെ പരിഗണനയിൽ, വ്യവസായ മന്ത്രി പി രാജീവ്

 

 

ലോക യുവജന നൈപുണ്യ ദിനാഘോഷം

 

കേരളത്തിൻറെ തൊഴിൽ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന്

കലാലയങ്ങളിൽ നിന്ന് നേടുന്ന ബിരുദവും വ്യവസായങ്ങൾക്ക് ആവശ്യമായ നൈപുണ്യവും തമ്മിലുള്ള അന്തരവുമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലോക യുവജന നൈപുണ്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനവും ആദ്യ രജിസ്ട്രേഷനും നിർവഹിച്ചു സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി. 

 

യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായുള്ള സ്കിൽ ആൻഡ് ഓൻ്റർപ്രണർഷിപ്പ് യൂണിവേഴ്സിറ്റി സംസ്ഥാന സർക്കാരിൻറെ പരിഗണനയിലുള്ള വിഷയമാണ്. ഇതിലൂടെ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിലുള്ള കുറവ് പരിഹരിക്കാനാകും. 

40 വർഷങ്ങൾക്കു മുൻപ് കേരളം കണ്ട സാക്ഷരത യജ്ഞത്തിനോട് സമാനമായ രീതിയിലുള്ള നൈപുണ്യ പരിശീലനയജ്ഞമാണ് സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ ആമുഖ സംഭാഷണം നടത്തിയ വിജ്ഞാനകേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ. ടി. എം തോമസ് ഐസക് അഭിപ്രയപ്പെട്ടു. 

 

ലോക യുവജന നൈപുണ്യ ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡൊ. ആർ. ബിന്ദു തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ഓൺലൈനായി നിർവഹിച്ചു. 

 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ, കേരള നോളജ് ആൻഡ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.

date