Skip to main content

വ്യവസായ പ്രമുഖരുമായി മുഖാമുഖം നടത്തി

വ്യവസായ മന്ത്രി പി രാജീവ്, വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക് എന്നിവർ വ്യവസായ രംഗത്തെ പ്രമുഖരുമായി കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ മുഖാമുഖം നടത്തി. വിവിധ വ്യവസായ മേഖലകളിൽ തൊഴിൽ നേടുന്നതിനായി തൊഴിൽ അന്വേഷകർക്ക് ആവശ്യമായ നൈപുണ്യങ്ങളെ കുറിച്ച് മനസ്സിലാക്കുകയായിരുന്നു മുഖാമുഖം പരിപാടിയുടെ ലക്ഷ്യം. സെപ്റ്റംബർ അവസാന പകുതിയിൽ എറണാകുളം ജില്ലയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, കേരള നോളജ് ആൻഡ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. ശ്രീകല, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date