Skip to main content

തിരുനാരായണപുരം സന്ദീപിനി നഗർ നിവാസികളുടെ യാതനകൾക്ക് അവസാനം : പട്ടയം ലഭ്യമായി

 

 

 തിരുനാരായണപുരം സന്ദീപിനി നഗർ നിവാസികളുടെ യാതനകൾക്ക് അവസാനമായി. സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന അവരുടെ സ്വപ്നം സഫലമായി. അങ്കമാലി സി എസ് എ ഹാളിൽ നടന്ന പട്ടയമേളയിൽ ആലുവ താലൂക്ക് കാഞ്ഞൂർ പാറപ്പുറം നിവാസികളായ തിരുനാരായണപുരം സന്ദീപിനി നഗർ നിവാസികൾക്ക് പട്ടയം ലഭിച്ചത്.

 

മുപ്പത്തിയഞ്ച് കൊല്ലത്തോളമായി ഭൂമിയ്ക്ക് രേഖയില്ലാത്തത്തിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു ഇവർ. 1990 ൽ പട്ടിക ജാതി പട്ടിക വികസന വകുപ്പ് ഇവർക്കായി സ്ഥലം വാങ്ങിച്ചു നൽകിയത്തിന് മതിയായ തെളിവുകൾ ഉണ്ടാരുന്നില്ല. രേഖകളുടെ അഭാവം മൂലം ഇവർക്ക് പട്ടയം ലഭ്യമായിരുന്നില്ല. റവന്യൂ വകുപ്പിന്റെ ഇടപെടലിലൂടെ പട്ടികജാതി വകുപ്പുമായി ചേർന്ന് രേഖകൾ കണ്ടെത്തിയതോടെയാണ് ഇവർക്ക് പട്ടയം ലഭിക്കാനുള്ള തടസങ്ങൾ നീങ്ങിയത്.

 

 

പൊട്ടിപൊളിഞ്ഞു തുടങ്ങിയതും വെള്ളം ഒലിച്ചിറങ്ങുന്നതുമായി വീടുകളിലായിരുന്നു ഇവരുടെ താമസം. സ്വന്തമായി ഭൂമി ഇല്ലാതിരുന്നതിനാൽ വീടുകൾ പുതുക്കി പണിയാനോ, പുതിയ വീട് നിർമ്മിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നു . കൂലി പണി ചെയ്ത് ഉപജീവനം നയിക്കുന്ന ഇവർ പട്ടയം ലഭ്യമായതിലൂടെ ലൈഫ് ഭവന പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് പണിയാൻ സാധിയ്ക്കുമെന്ന പ്രതീക്ഷയിലാണ് .

 

തിരുനാരായണപുരം സന്ദീപിനി നഗർ നിവാസികളായ അമ്മിണി ഗോപാലൻ, ശശി കാഞ്ഞി പറമ്പിൽ, ഷണ്മുഖൻ ചേലാട്ട്, സാബു പരിയാടാത്ത്, സുബ്രൻ ഇടമറ്റം എന്നിവർക്കാണ് ചടങ്ങിൽ പട്ടയം ലഭ്യമായത്. ഓരോരുത്തർക്കും നാല് സെന്റ് സ്ഥലം വീതമാണ് പട്ടയം ലഭിച്ചിരിക്കുന്നത്.

 

അങ്കമാലി സി എം സി ഹാളിൽ നടന്ന കണയണൂർ, കൊച്ചി, ആലുവ, പറവൂർ എന്നീ താലൂക്കുകളിലെ പട്ടയ വിതരണ മേളയിലാണ് തിരുനാരായണപുരം സന്ദീപിനി നഗർ നിവാസികൾക്ക് പട്ടയം ലഭിച്ചത്.

 ആകെ 162 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്.

date