തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന് ആയുഷ് കായകല്പ പുരസ്‌കാരം
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആയുർവേദ ഡിസ്പെൻസറിയുടെ പൊതുജനാരോഗ്യ രംഗത്തെ വേറിട്ട പ്രവർത്തനങ്ങൾക്കായി ഒരു അംഗീകാരം കൂടെ. ആയുഷ് വകുപ്പിന്റെ കീഴിൽ സംസ്ഥാന, ജില്ലാതലങ്ങളിൽ ആദ്യമായി നൽകുന്ന ആയുഷ് കായകല്പ അവാർഡിൽ 98.33 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനത്തു എത്തുകയും ജില്ലയിലെ മികച്ച സ്ഥാപനമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അന്നശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം പൊതുജന ആരോഗ്യ രംഗത്ത് വിവിധ മാതൃകാപരമായ പദ്ധതികളാണ് നടത്തിവരുന്നത്. ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററായി കഴിഞ്ഞ വർഷം ഉയർത്തപ്പെട്ട സ്ഥാപനത്തിൽ ദിവസേനെ നൂറിലേറെ രോഗികൾ ചികിത്സാക്കായി എത്തുന്നുണ്ട്. കായകല്പ അവാർഡിനായി ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ ടി പ്രമീളയുടെയും മെഡിക്കൽ ഓഫീസർ ഡോ. കെ പ്രവീണിന്റെയും നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിക്കുകയും പൊതുജനങ്ങളുടെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെയും സഹകരണത്തോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
1982 മുതൽ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിൽ ഈ ഭരണ സമിതിയുടെ കാലയളവിൽ വളരെയേറെ മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ പഞ്ചകർമ്മ ബ്ലോക്ക് യോഗ ഹാൾ ഉൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നടന്നു വരുകയാണ് . കൂടാതെ എൻഎബിഎച്ച് സർട്ടിഫിക്കേഷനായി സ്ഥാപനം മുന്നോട്ടുപോകുകയാണ്. സർട്ടിഫിക്കേഷനായുള്ള പ്രവർത്തനങ്ങൾ എൺപതു ശതമാനത്തോളം പൂർത്തിയായി. പൊതുജന ആരോഗ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന തലക്കുളത്തൂർ ഗ്രാമപഞ്ചായത് ഗവ ആയുർവേദ ഡിസ്‌പെൻസറി കൂടുതൽ മികവുറ്റതാക്കുവാൻ ഈ അവാർഡ് സഹായകമാകും.
- Log in to post comments