Skip to main content
ആഴ്ചവട്ടം ജിഎച്ച്എസ്എസില്‍ നടന്ന വൊക്കേഷണല്‍ അസസ്‌മെന്റ് ക്യാമ്പ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൊക്കേഷണല്‍ അസസ്‌മെന്റ് ക്യാമ്പ് 

 

സമഗ്ര ശിക്ഷ കേരളയുടെയും നാഷണല്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡിന്റെയും സഹകരണത്തോടെ യുആര്‍സി സൗത്ത് സംഘടിപ്പിച്ച 'റീച്ച്' വൊക്കേഷണല്‍ അസസ്‌മെന്റ് ക്യാമ്പ് ആഴ്ചവട്ടം ജിഎച്ച്എസ്എസില്‍ നടന്നു.   
തെരഞ്ഞെടുത്ത 50 കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായാണ് ക്യാമ്പ് ഒരുക്കിയത്. 
അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ബിപിസി വി പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ടി ഷീബ, കെ ബിജിത, വി ആര്‍ കവിത, കെ നീഷ്മ എന്നിവര്‍ സംസാരിച്ചു. 

നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററിലെ വി ജി നീരേഷ്, കെ പി ധനേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം സൗജന്യമായി നല്‍കുന്ന നൈപുണി പരിശീലനങ്ങളും സാധ്യതകളും ക്യാമ്പില്‍ വിശദീകരിച്ചു.

date