Post Category
കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി ജി അജേഷ്, അംഗങ്ങളായ സുരേഷ് കൂടത്താംകണ്ടി, മുക്കം മുഹമ്മദ്, എം ധനീഷ് ലാല്‍, കാന്‍സര്‍ കെയര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ തറുവായി ഹാജി, ട്രഷറര്‍ ബി എസ് സനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി പി ജമീല, കെ വി റീന എന്നിവര്‍ പങ്കെടുത്തു. ഓഫീസ് ആവശ്യങ്ങള്‍ക്കായി കക്കോടി വോബിസ് മൊബൈല്‍ ആന്‍ഡ് ഐടി നല്‍കിയ മൊബൈല്‍ ഫോണ്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് കൂടിയായ ഷീജ ശശി ഏറ്റുവാങ്ങി.
date
- Log in to post comments