Skip to main content
ഇരുവള്ളൂർ ഗവ: യു പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ,ചുറ്റുമതിൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിക്കുന്നു

ഇരുവള്ളൂര്‍ ഗവ. യുപി സ്‌കൂളിലെ ക്രിയേറ്റീവ് കോര്‍ണറും ചുറ്റുമതിലും മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 

ഇരുവള്ളൂര്‍ ഗവ. യുപി സ്‌കൂളിലെ ക്രിയേറ്റീവ് കോര്‍ണറും ചുറ്റുമതിലും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഠനത്തിനൊപ്പം തൊഴില്‍ നൈപുണ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകശാലയുമായി സഹകരിച്ചാണ് ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനം. 2023-24 വര്‍ഷത്തെ എസ്എസ്‌കെ ഫണ്ട് ഉപയോഗിച്ചാണ് ചുറ്റുമതില്‍ നിര്‍മാണം. 

ചടങ്ങില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം കെ റാണി ഷര്‍മിള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുഎസ്എസ് ജേതാക്കള്‍ക്കുള്ള അനുമോദനം ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി കെ കവിത, സി പി നൗഷീര്‍, മടവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എം പി ബാബു, ചേളന്നൂര്‍ ബിപിസി പി അഭിലാഷ്‌കുമാര്‍, ചേളന്നൂര്‍ ബിആര്‍സി ആര്‍സിസി എം സി മുനീര്‍, എസ്എസ്ജി വൈസ് ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍, പിടിഎ പ്രസിഡന്റ് സി പി മനോജ് കുമാര്‍, എംപിടിഎ പ്രസിഡന്റ് റുബിന, സ്റ്റാഫ് സെക്രട്ടറി എം സുധന്യ എന്നിവര്‍ സംസാരിച്ചു.

date