Skip to main content
മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മണ്‍സൂണ്‍ ട്രക്കിങ്

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: മഴയും കോടയും നിറഞ്ഞ വീഥിയിലൂടെ മണ്‍സൂണ്‍ ട്രക്കിങ്

 

പാട്ടുപാടിയും കഥ പറഞ്ഞും കോട നിറഞ്ഞ മലകളുടെ ഭംഗി ആസ്വദിച്ചും മണ്‍സൂണ്‍ ട്രക്കിങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ തുഷാരഗിരിയിലെ നീരാറ്റ്കുന്ന് കയറി. ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പതിനൊന്നാം പതിപ്പിന്റെ ഭാഗമായാണ് കോടഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ട്രക്കിങ് സംഘടിപ്പിച്ചത്. 
പരിപാടിയുടെ ഫ്‌ളാഗ് ഓഫ് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ചെയര്‍മാന്‍ എസ് കെ സജീഷ് നിര്‍വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ സിസിലി ജേക്കബ്, ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ ഷെല്ലി മാത്യു, വിവിധ ഉപസമിതി അംഗങ്ങളായ സി എസ് ശരത്, എം എസ് ഷെജിന്‍, പോള്‍സണ്‍ അറയ്ക്കല്‍, വനസംരക്ഷണ സമിതി പ്രസിഡന്റ് ബേബി കോട്ടപ്പുള്ളി, അധ്യാപകരായ ശില്‍പ, നിധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോടഞ്ചേരി ഗവ കോളേജിലെയും കൈതപ്പൊയില്‍ ലിസ്സ കോളേജിലെയും വിദ്യാര്‍ഥികളുള്‍പ്പെടെ നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കാളികളായി.

date