Skip to main content

മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒ.ബി.സി വിഭാഗത്തിലെ പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം പരിധി 2.5 ലക്ഷം രൂപയാണ്. പ്രായപരിധി 60 വയസ് കവിയരുത്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ വകുപ്പിന്റെ www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ജൂലൈ 25 ന് മുന്‍പായി സമര്‍പ്പിക്കണം. ഫോണ്‍: 0492 2222335.

date