നാലമ്പല ദര്‍ശനം; സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു
നാലമ്പല ദര്‍ശനത്തിനായുള്ള കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി ഇരിങ്ങാലക്കുട യൂണിറ്റില്‍ നിന്നും രണ്ട് നാലമ്പല സര്‍വ്വീസുകള്‍ ജൂലായ് 17 മുതല്‍ ആരംഭിക്കും. രാവിലെ 6 മണിക്കും 6.30 നും ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.
ചടങ്ങില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗോപി, ചാലക്കുടി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.ജെ സുനില്‍, കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, അമ്പിളി ജയന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ജി.എസ് രാധേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments