Skip to main content

വായനയാണ് ലഹരി; ആസ്വാദനക്കുറിപ്പ് ജൂലൈ 19 നകം ലഭിക്കണം

ദേശീയ വായന ദിനാചരണത്തോടനുബന്ധിച്ച് 'വായനയാണ് ലഹരി' എന്ന ആശയം മുന്‍നിര്‍ത്തി എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ആസ്വാദനക്കുറിപ്പ് മത്സരത്തിന്റെ എന്‍ട്രികള്‍ ജൂലൈ 19 വരെ സ്വീകരിക്കും. ഒ.വി വിജയന്‍ രചിച്ച 'ഖസാക്കിന്റെ ഇതിഹാസം' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം.

തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സ്റ്റേറ്റ്, സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂളുകളില്‍ ഒരു നിശ്ചിത തീയതി ആസ്വാദനക്കുറിപ്പ് മത്സരത്തിനായി തിരഞ്ഞെടുത്തുകൊണ്ട് അതാത് സ്‌കൂള്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ ആസ്വാദനക്കുറിപ്പ് മത്സരം നടത്തി ലഭിച്ച എന്‍ട്രികള്‍ ഇ-മെയിലായി  vimukthitsr1@gmail.com എന്ന ഇ-മെയിലിലേക്ക് അയച്ച് തരണം. ആസ്വാദനക്കുറിപ്പ് അഞ്ചു പേജില്‍ കവിയരുത്. കുറിപ്പിനൊപ്പം വിദ്യാര്‍ത്ഥിയുടെ പേര്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും എഴുതിയിരിക്കണം.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് സമ്മാനമായി ഫലകവും, പുസ്തകങ്ങളും, സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി തൊട്ടടുത്ത എക്‌സൈസ് ഓഫീസുമായോ വിമുക്തി ജില്ലാ കോഡിനേറ്ററുമായോ (9809149316) ബന്ധപ്പെടാവുന്നതാണ്.

date