Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയില്‍ 2025 ട്രോളിംഗ് നിരോധന കാലയളവിന് ശേഷം 2025 ജൂലൈ 31 അര്‍ദ്ധരാത്രി മുതല്‍ 2026 ജൂണ്‍ 9 അര്‍ദ്ധരാത്രി വരെ കടല്‍ പട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന്‍ നോട്ടീസ് ഫിഷറീസ് വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ക്വട്ടേഷനുകള്‍ ജൂലൈ 17ന് ഉച്ചയ്ക്ക് ശേഷം 3ന് മുമ്പ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറാഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ക്വട്ടേഷനുകള്‍ അന്നേദിവസം ഉച്ചയ്ക്ക് ശേഷം 3.30ന് ഹാജരാകുന്ന ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2480335, 2481118, 9496007035
date
- Log in to post comments