Skip to main content

കളിമൺ തൊഴിലാളി ക്ഷേമം: ശിൽപശാല 17ന്

പരമ്പാരഗത കളിമൺപാത്ര മേഖലയുടെ പുനരുജ്ജീവനവും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമപ്രവർത്തനങ്ങളും ലക്ഷ്യമാക്കി കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ജൂലൈ 17ന് രാവിലെ 9ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ശിൽപശാല സംഘടിപ്പിക്കുന്നു. ശിൽപശാലയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്യവസായ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വകുപ്പ് മേധാവികൾ, പാരമ്പര്യ തൊഴിൽ സംരക്ഷകർ, തൊഴിലാളി പ്രതിനിധികൾ, കളിമൺപാത്ര നിർമാതാക്കൾ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ് 3278/2025

date