Post Category
റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു
കിളികൊല്ലൂര്‍ ഡിവിഷനില്‍ രണ്ടാം നമ്പര്‍, വായനശാല ജംഗ്ഷന്, കല്ലുംതാഴം, കട്ടവിള പള്ളി എന്നിവിടങ്ങളില്‍ അനധികൃതമായി സംഭരിച്ച് സൂക്ഷിച്ചിരുന്ന 2350 കിലോഗ്രാം (47 ചാക്ക്) റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു. ഓണക്കാലത്ത് എല്ലാ താലൂക്കുകളിലും പൊതുവിപണി പരിശോധനകള്‍ കര്‍ശനമാക്കും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍/കടയുടമകള്‍ എന്നിവര്‍ക്ക് പ്രോസിക്യൂഷന് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഹോട്ടലുകള്‍, ചായക്കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ തിരിച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കള്‍ക്ക് കൃത്യമായും ബില്ലുകളും നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ നിര്‍ദേശിച്ചു.
date
- Log in to post comments