Skip to main content
കല്യാശ്ശേരി നിയോജക മണ്ഡലം പട്ടയമേള മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചതിന് ശേഷം എം വിജിൻ എംഎൽഎ പട്ടയം വിതരണം ചെയ്യുന്നു

പട്ടയമേള; കല്ല്യാശ്ശേരി മണ്ഡലത്തിൽ 102 പേർക്ക് ഭൂമി

ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി നിയോജക മണ്ഡലപരിധിയിൽ നടത്തിയ പട്ടയമേളയിൽ 102 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. 92 ലാന്റ് ട്രിബ്യൂണൽ പട്ടയം, മാടായി പഞ്ചായത്തിൽ സർവ്വെ ചെയ്ത കടൽ പുറമ്പോക്കിലെ ഒമ്പത് പട്ടയങ്ങൾ, ഒരു ഭൂദാനം പട്ടയം ഉൾപ്പടെയാണിത്. റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പട്ടയവിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഭൂരഹിതരായ മുഴുവൻ മനുഷ്യരെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുന്നതിനായുള്ള ശ്രദ്ധേയമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി ഡിജിറ്റൽ റവന്യൂ കാർഡ് ഈ സാമ്പത്തിക വർഷം തന്നെ പ്രവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യക്ഷനായ എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ പട്ടയങ്ങൾ വിതരണം ചെയ്തു.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, വൈസ് പ്രസിഡന്റ് ഡി വിമല, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, വൈസ് പ്രസിഡന്റ് പി.വി സജീവൻ, ഡെപ്യൂട്ടി കലക്ടർ എൽആർ സി എം ലതാദേവി, പയ്യന്നൂർ തഹസിൽദാർ ടി മനോഹരൻ, ഭൂരേഖ തഹസിൽദാർ എസ് പ്രസാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി ഉണ്ണികൃഷ്ണൻ, ബാബു രാജേന്ദ്രൻ, എം പ്രകാശൻ, എസ് കെ പി സക്കറിയ, സി ബി കെ സന്തോഷ്, പി ടി സുരേഷ്, കെ ഗണേശൻ, യു മുഹമ്മദ് ഹാജി, പി വി മുകുന്ദൻ എന്നിവർ പങ്കെടുത്തു.

date