Post Category
ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ പിഎസ്‌സി അംഗീകൃത സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ്ങ് ടെക്‌നോളജി കോഴ്‌സിന് ജൂലൈ 30 വരെ അപേക്ഷിക്കാം. പ്ലസ്ടു/വിഎച്ച്എസ്സി/ പ്രീഡിഗ്രി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. എസ്എസ്എൽസി പാസായവർക്ക് കെ ജി ടി ഇ പ്രീ-പ്രസ് ഓപ്പറേഷൻ/പ്രസ് വർക്ക്/പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്ങ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററിലാണ് കോഴ്‌സുകൾ. അപേക്ഷാഫോറം 100 രൂപക്ക് നേരിട്ടും 135 രൂപക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി ആപ്റ്റ്, ബൈരായിക്കുളം സ്‌കൂൾ ബിൽഡിംഗ്, റാം മോഹൻ റോഡ്, ശിക്ഷക് സദന് പിൻവശം, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ :0495 2723666, 0495 2356591, 9496882366, വെബ്‌സൈറ്റ് www.captkerala.com
date
- Log in to post comments