മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച മാധ്യമ റിപ്പോർട്ട് അവാർഡിന് എൻട്രി ക്ഷണിച്ചു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് പുരസ്‌കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതികൾ. 2023 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ കേരളത്തിൽ നിന്നും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്-മലയാളം പത്രങ്ങളിലെ റിപ്പോർട്ടുകളും കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളിൽ രണ്ടു മിനിറ്റിൽ കുറയാതെ സംപ്രേക്ഷണം ചെയ്തിട്ടുള്ള റിപ്പോർട്ടുകളും അവാർഡിന് പരിഗണിക്കും. ആദ്യ രണ്ട് സ്ഥാനക്കാർക്ക് 50,000 രൂപ, 25,000 രൂപ ക്രമത്തിൽ ശിൽപവും പ്രശസ്തി പത്രവും ലഭിക്കും. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏതു സ്വഭാവത്തിലുള്ള റിപ്പോർട്ടുകളും അയക്കാം. എൻട്രിയുടെ മൂന്ന് കോപ്പികൾ, ബയോഡാറ്റ, പത്രത്തിന്റെ ഒറിജിനൽ എന്നിവ ഉൾപ്പടെയാണ് മത്സരത്തിന് അയക്കേണ്ടത്. ദൃശ്യമാധ്യമ അവാർഡിനുള്ള എൻട്രികൾ പെൻ ഡ്രൈവിലാണ് ലഭ്യമാക്കേണ്ടത്. മാധ്യമ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ എൻട്രികൾ അയക്കാം. എൻട്രികൾ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി - 30 എന്ന വിലാസത്തിൽ ആഗസ്റ്റ് അഞ്ചിനകം ലഭിക്കണം. ഇ മെയിൽ: secretarykma.gov@gmail.com, വെബ്‌സൈറ്റ്: www.keralamediaacademy.org, ഫോൺ: 0484-2422275
- Log in to post comments