Skip to main content

സീറ്റ് ഒഴിവ്

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് യൂണിഫോം സേനയിലേക്ക് പരിശീലനം നൽകുന്ന പദ്ധതിയിൽ ബാക്കിയുള്ള സീറ്റുകളിലേക്ക് അഭിമുഖം നടത്തുന്നു. ജില്ലയിൽ സ്ഥിര താമസക്കാരായ 18നും 26നുമിടയിൽ പ്രായമുള്ള പട്ടികജാതി യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. താമസത്തോടെ മൂന്ന് മാസ പരിശീലനം സൗജന്യമാണ്. കുറഞ്ഞ യോഗ്യത എസ്.എസ്.എൽ.സി. മുൻവർഷങ്ങളിൽ പരിശീലനം ലഭ്യമായവർക്ക് പങ്കെടുക്കാൻ സാധിക്കില്ല. വരുമാന പരിധി മൂന്ന് ലക്ഷം. അപേക്ഷകർ വരുമാന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 19 ന് രാവിലെ 11 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സ് രണ്ടാം നിലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 04972700596, 7510867448, 9947691140

date