സര്‍പ്പ ദിനാചരണം
വനം-വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ എക്സ്റ്റന്‍ഷന്‍ വിഭാഗം കോഴിക്കോട് ഡിവിഷനും എരഞ്ഞിപ്പാലം മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂളും ചേര്‍ന്ന് ലോക സര്‍പ്പ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും സര്‍പ്പ ആപ്പ് പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. സ്‌കൂളില്‍ നടന്ന പരിപാടി സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്റ്റ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍ അസി. കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ മുഹമ്മദ് ഹാഫിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ ഗീത, നാഷണല്‍ ഗ്രീന്‍ കോപ്‌സ് കോഓഡിനേറ്റര്‍ പി ടി ഷജില, അബ്ദുല്‍ കലാം ആസാദ് സഖാഫി എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ദിനാചരണ മത്സരങ്ങളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ബോധവത്കരണ ക്ലാസിനും സര്‍പ്പ ആപ്പ് പരിചയപ്പെടുത്തലിനും കോഴിക്കോട് ഡിവിഷന്‍ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്‍ നേതൃത്വം നല്‍കി.
- Log in to post comments