Skip to main content

'ഉല്ലാസ്' പദ്ധതി: എന്‍എസ്എസിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തും

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തും. പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവരെ കണ്ടെത്തുന്നതിനൊപ്പം വിവിധ തുല്യത കോഴ്സുകളില്‍ ചേരാന്‍ താല്‍പര്യമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വേയില്‍ ആദ്യഘട്ടത്തില്‍ 27 കോളേജുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പിന്തുണ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഭ്യര്‍ഥിച്ചു.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ എന്‍എസ്എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ജില്ലാ സാക്ഷരത മിഷന്‍ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് എന്നിവര്‍ പങ്കെടുത്തു. ജൂലൈ 31 വരെ നടത്തുന്ന സര്‍വേയുടെ ഭാഗമായി എന്‍എസ്എസ് വിദ്യാര്‍ഥികള്‍ക്കുള്ള മേഖലാ പരിശീലനം ഇന്ന് (ജൂലൈ 17) തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ നടക്കും.

date