Skip to main content

സേവനങ്ങൾ തടസ്സപ്പെടും

ജൂലൈ 22 ന് സോഫ്റ്റ് വെയർ മൈഗ്രേഷൻ നടക്കുന്നതിനാൽ കണ്ണൂർ പോസ്റ്റൽ ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും ജൂലൈ 21 ന് പണമിടപാടുകൾ നടത്താനും രജിസ്‌ട്രേഡ് സ്പീഡ് പോസ്റ്റ് /പാർസൽ തുടങ്ങിയ തപാൽ ഉരുപ്പടികൾ അയക്കാനും സാധിക്കില്ലെന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. കൂടാതെ ജൂലൈ 18, 19 ദിവസങ്ങളിൽ ഇത്തരത്തിലുള്ള സേവനങ്ങൾ കുറഞ്ഞ തോതിൽ മാത്രമേ നടത്തുവാൻ കഴിയുകയുള്ളൂ. എന്നാൽ തലശ്ശേരി പോസ്റ്റൽ ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പോസ്റ്റാഫീസുകൾ വഴിയും ഉപഭോക്താക്കൾക്ക് പണമിടപാട് അടക്കമുള്ള എല്ലാ സേവനങ്ങളും ലഭ്യമായിരിക്കും. ജൂലൈ 22 മുതൽ ഒരാഴ്ചവരെ ഇത്തരം സേവനങ്ങളിൽ ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.

date