Skip to main content
കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ നടന്ന മുള വൽകരണത്തിന്റെ നടീൽ ഉദ്ഘാടനം   എം.വിജിൻ എം. എൽ. എ നിർവഹിക്കുന്നു.

കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ മുള വല്‍ക്കരണം

നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുടെ ഭാഗമായി കണ്ണപുരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മുള വല്‍ക്കരണത്തിന്റെ നടീല്‍ ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി. ഹരിത കേരള മിഷനുമായി സഹകരിച്ചാണ് പഞ്ചായത്തില്‍ മുളവല്‍ക്കരണം നടപ്പാക്കുന്നത്. കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഏഴ് പച്ചതുരുത്തുകളാണുള്ളത്. ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050 ഓടെ കേരളത്തെ സീറോ കാര്‍ബണ്‍ അവസ്ഥയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്താണ് കണ്ണപുരം. ഇടക്കേപ്പുറം പടിഞ്ഞാറ് വായനശാലയ്ക്ക് സമീപം നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വിനീത, പി വിദ്യ, എ.വി പ്രഭാകരന്‍, വാര്‍ഡ് അംഗം കെ രാഘവന്‍, കെ.വി ശ്രീധരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി രാജന്‍, കൃഷി ഓഫീസര്‍ യു പ്രസന്നന്‍, ഹരിത കേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ടി ശോഭ, കെ സുദന്‍ എന്നിവര്‍ സംസാരിച്ചു.

date