ആയുഷ് എന്‍എബിഎച്ച് അംഗീകാരം: ജീവനക്കാര്‍ക്ക് അനുമോദനം
ജില്ലയിലെ 18 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിക്കാന്‍ വേണ്ടി പ്രയത്‌നിച്ച നൂറ്റി അമ്പതോളം ജീവനക്കാരെ ആദരിച്ചു. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി യോഗം ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സ്മരണിക പ്രകാശനവും നടന്നു. ജില്ലാ ഹോമിയോപ്പതി വകുപ്പ് മേധാവി ഡോ. വിനീത ആര്‍ പുഷ്‌കരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീദര്‍ശന്‍ കെ.എസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജി സത്യന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഭവ്യ.എം, ഐ എസ് എം വകുപ്പ് ഡി എം ഒ ഇന്‍ ചാര്‍ജ് ഡോ.ജീന കെ. കെ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഖയസ് ഇ കെ, മുന്‍ നാഷണല്‍ ആയുഷ് മിഷന്‍ ഡി പി എം ഡോ. നൗഷാദ് എം. എസ്, ഡോ. ഭരത് ജില്ലാ ഹോമിയോപ്പതി ക്വാളിറ്റി നോഡല്‍ ഓഫീസര്‍ പ്രവീണ്‍ വി.എസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ചിത്രം: ആയുഷ് എന്‍എബിഎച്ച് അംഗീകാര അനുമോദന പരിപാടി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉദ്ഘാടനം നിര്‍വഹിക്കുന്നു
- Log in to post comments