Post Category
രാജാക്കാട് ഗവ. ഐ.ടി.ഐയില്‍ സീറ്റുകള്‍ ഒഴിവ്
രാജാക്കാട് ഗവ. ഐ.ടി.ഐയിലെ എന്‍.സി.വി.റ്റി കോഴ്സുകളായ വെല്‍ഡര്‍, പ്ലംബര്‍ എന്നീ എകവത്സര ട്രേഡുകളില്‍ ഒഴിവുളള എതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും അപേക്ഷിക്കാം. യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ ഒറിജനലും പകര്‍പ്പുകള്‍, നാല് ഫോട്ടോ, അപേക്ഷ ഫീസ്, അഡ്മിഷന് ഫീസ് എന്നിവ സഹിതം ജൂലൈ 21 വരെ ഐ.ടി.ഐ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ച് അഡ്മിഷന് നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868241813, 9895707399, 9744158361, 9744996141.
date
- Log in to post comments