വെറ്ററിനറി ഡോക്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ (18)
മൃഗസംരക്ഷണ വകുപ്പ് രാത്രികാല വെറ്റിനറി യൂണിറ്റ് ഇടുക്കി ബ്ലോക്കിലേക്കും, അടിമാലി, ഇളംദേശം ബ്ലോക്ക് മൊബൈല്‍ വെറ്റിനറി യൂണിറ്റുകളിലേക്കും വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. 90 ദിവസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബിവിഎസ്‌സി ആന്റ് എഎച്ച് ,വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. നാളെ (18) രാവിലെ 11.00 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പ്പര്യമുള്ളവര്‍ പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്.
- Log in to post comments