ഗവേഷണത്തിന്റെ വാതില്‍ തുറന്ന് തലശ്ശേരിയില്‍ സ്ട്രീം പ്രൊജക്ട് പുസ്തകമാകുന്നു
സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍ തലശ്ശേരി സൗത്ത് ബി.ആര്‍ സിയുടെ നേതൃത്വത്തില്‍ നടത്തിയ തലശ്ശേരിയിലെ പ്രാദേശിക ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പഠനം പുസ്തകമാകുന്നു. പ്രോജക്ടിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ തയാറാക്കിയ ലഘു ഗവേഷണ ഗ്രന്ഥം 'ഒപ്പരം' അഥവാ ഒന്നിച്ചുള്ള ഗവേഷണം ജൂലൈ 16 ന് തലശ്ശേരി മുനിസിപ്പല്‍ ഹാളില്‍ സാഹിത്യകാരന്‍ എം.മുകുന്ദന്‍ 'പ്രകാശനം ചെയ്യും. കുട്ടികള്‍ സയന്‍സ് സ്ലാം മാതൃകയില്‍ പുസ്തക പരിചയം വേദിയില്‍ നടത്തും. പ്രോജക്ടിന്റെ ഭാഗമായ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പങ്കെടുക്കും. ഗവ: ബ്രണ്ണന്‍ കോളേജിലെ മലയാള വിഭാഗമാണ് പ്രോജക്ട് പങ്കാളി. ഭാഷാ സ്വത്വ പഠനവുമായി ബന്ധപ്പെടുത്തിയുള്ളതാണ് കുട്ടികളുടെ അന്വേഷണം. തലശ്ശേരിയിലെ പ്രാദേശിക ഭാഷാ പ്രയോഗങ്ങളുള്ള എം. മുകുന്ദന്റെ നോവലായ കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍ എന്നീ നോവലുകളിലെ പ്രാദേശിക ഭാഷാ പ്രയോഗങ്ങള്‍ കുട്ടികള്‍ അന്വേഷണത്തിന്റെ ഭാഗമാക്കി. അഞ്ച് സ്‌കൂളുകളില്‍ നിന്ന് ആറ് വീതം കുട്ടികള്‍ പങ്കെടുത്ത് 30 കുട്ടികളുടെ സംഘമാണ് പ്രോജക്ട് പൂര്‍ത്തിയാക്കിയത്.
- Log in to post comments