വിദ്യാഭ്യാസ ധനഹായം
കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌ക്കൂളുകളിൽ നിന്ന് ആദ്യതവണ എസ്എസ്എൽസി, ടിഎച്ച്എൽസി 75 ശതമാനം, പ്ലസ്ടൂ, വിഎച്ച്എസ്സി 80 ശതമാനം മാർക്കോടെ പാസ്സായവരുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി വിഭാഗത്തിലെ വിദ്യാർഥികൾക്ക് എസ്എസ്എൽസി, ടിഎച്ച്എൽസി 70 ശതമാനം, പ്ലസ്ടു, വിഎച്ച്എസ്സി 80 ശതമാനം മാർക്ക് മതിയാകും. ഫോട്ടോ പതിച്ച മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ടിസി, അംഗത്വ പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, യൂണിയൻ സാക്ഷ്യപത്രം എന്നിവസഹിതം ജൂലൈ 15 മുതൽ ഓഗസ്റ്റ് 30 വരെ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോം www.agriworkersfund.org യിൽ ലഭ്യമാണ്. ഫോൺ :- 0497 271 2549.
- Log in to post comments