Skip to main content

കെ.എസ്.ആർ.ടിസി പഞ്ചപാണ്ഡവ ക്ഷേത്ര തീർഥയാത്ര

കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് രണ്ടിന് പഞ്ചപാണ്ഡവ ക്ഷേത്ര തീർഥയാത്ര സംഘടിപ്പിക്കുന്നു. ആഗസ്റ്റ് രണ്ടിന് രാവിലെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് നാലിന് പുലർച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും ആറന്മുള വള്ള സദ്യയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം ലഭിക്കുക.
കൂടാതെ, ജൂലൈ 18 ലെ സൈലന്റ് വാലി വിനോദ യാത്രയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ : 9495403062, 9745534123
 

date