Post Category
രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ 16ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടക്കും. 50 വയസ്സിൽ താഴെയുള്ളവർക്ക് 300 രൂപ അടച്ച് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയായി ആധാർ/ വോട്ടേഴ്സ് ഐ.ഡി/ പാസ്പോർട്ട് /പാൻ കാർഡ് എന്നിവയിലേതെങ്കിലും ഹാജരാക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്ത് തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497-2707610, 6282942066
date
- Log in to post comments