Skip to main content

കാവുകൾക്ക് ധനസഹായം

കേരളം വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം 2025 വർഷം ജില്ലയിലെ കാവുകൾക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ കാവിന്റെ ഉടമസ്ഥരിൽ നിന്നും ജൂലൈ 31 നകം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, സാമൂഹിക വനവൽക്കരണ വിഭാഗം, കണ്ണോത്തുംചാൽ, പി.ഒ താണ, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം.  ഫോൺ 0497 2705105, 8547603826, 8547603829. വെബ്സൈറ്റ് https://forest.kerala.gov.in
 

date