Post Category
പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 11 മുതല്‍ ജൂലൈ 15 വരെ നടക്കും. സ്ഥാപന മാറ്റം, ബ്രാഞ്ച് മാറ്റം, പുതുതായി പ്രവേശനം എന്നിവ ആവശ്യമുള്ളവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രസ്തുത ദിവസങ്ങളില്‍ രാവിലെ 11 നകം കോളേജ് ഓഫീസില്‍ നേരിട്ട് എത്തണം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ അഡ്മിഷന്‍ സ്ലിപ്പോ ഫീസ് അടച്ച രസീതോ അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖയോ ഹാജരാക്കണം. ഫോണ്‍: 9895019821, 9446739894, 9400547253
date
- Log in to post comments