Skip to main content

ജില്ലയിലെ ദുരന്ത നിരാവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി ദേശീയ ദുരന്ത നിവാരണ ഏജൻസി

എറണാകുളം, ഇടുക്കി ജില്ലകളുടെ ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയ ദുരന്ത നിവാരണ ഏജൻസി പ്രതിനിധികൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ റാഖീ സദ്ദു, ഡ്യൂട്ടി ഓഫീസർ രജത് മൽഹോത്ര,സീനിയർ കൺസൾട്ടന്റ് സി ജെ സത്യകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

 

 നിലവിൽ ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ എന്തെല്ലാം നടപടികളും പ്രവർത്തനങ്ങളുമാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു. മുന്നോട്ട് എങ്ങനെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കുമെന്നതിനെ കുറിച്ചുള്ള അവലോകനവും സന്ദർശനത്തിന്റെ ഭാഗമായി നടന്നു.

 

എറണാകുളം, ഇടുക്കി ജില്ലകളിലെ വകുപ്പ് മേധാവികൾ ജില്ലാതലത്തിൽ സ്വീകരിച്ച് വരുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രസന്റേഷനും ദേശീയ ദുരന്ത നിവാരണ ഏജൻസി പ്രതിനിധികൾക്ക് മുൻപിൽ അവതരിപ്പിച്ചു.

 

 എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ഇടുക്കി ജില്ലാ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് , ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിന്റെ ഭാഗമായി.

 

 

 

date