Skip to main content

ടെൻഡർ ക്ഷണിച്ചു

 ഉഴവൂർ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) പാൽ വിതരണം ചെയ്യുന്നതിന്  മിൽമ/ കുടുംബശ്രീ, മറ്റു പ്രാദേശിക ക്ഷീരകർഷകർ, മറ്റ് പ്രാദേശിക പാൽവിതരണ സംവിധാനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു .രാമപുരം സെക്ടറിലെ 31 അങ്കണവാടികളിലും കാണക്കാരി സെക്ടറിലെ 22 അങ്കണവാടികളിലും മാഞ്ഞൂർ സെക്ടറിലെ 30 അങ്കണവാടികളിലുമാണ് വിതരണം ചെയ്യേണ്ടത്. ആഴ്ചയിൽ മൂന്നുദിവസം( തിങ്കൾ ബുധൻ വെള്ളി) മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ,മറ്റു പ്രാദേശിക മുട്ടവിതരണക്കാർ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ അതാത് പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ ജൂലൈ 19 ഉച്ചകഴിഞ്ഞ്് ഒന്നുവരെ സ്വീകരിക്കും. വിശദവിവരങ്ങൾ കോഴായിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ.് ഓഫീസിൽനിന്ന് ലഭിക്കും.ഫോൺ: 9446120515.

date