Post Category
കുന്ദമംഗലം മണ്ഡലത്തില്‍ 4.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നാല് പ്രവൃത്തികള്‍ക്കായി 4.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. കാരന്തൂര്‍ പാറക്കടവ് റോഡിന് 2 കോടി, പുവാട്ടുപറമ്പ്-കോട്ടായിത്താഴം റോഡിന് 1.75 കോടി, ചെത്തുകടവ് വരിട്ട്യാക്കില്‍ ബൈപാസ് സ്ഥലമെടുപ്പിന് 50 ലക്ഷം, കളന്‍തോട് ടൗണില്‍ കൂളിമാട് റോഡ് ജങ്ഷന്‍ സ്ഥലമെടുപ്പിന് 25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ തുക അനുവദിച്ചതെന്നും പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു.
date
- Log in to post comments