Post Category
മുക്കം നഗരസഭയില്‍ ഇ-മാലിന്യ ശേഖരണം ആരംഭിച്ചു
മുക്കം നഗരസഭയില്‍ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചു. സുരക്ഷിതമായി ഇ-മാലിന്യം കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. നഗരസഭ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.
നഗരസഭ പരിധിയിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇ-മാലിന്യങ്ങള്‍ വില നല്‍കിയാണ് ഹരിതകര്‍മസേന ശേഖരിക്കുന്നത്. ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ചാന്ദ്‌നി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ബിബിന്‍ ജോസഫ്, കൗണ്‍സിലര്‍മാരായ സത്യനാരായണന്‍, രജനി, വസന്തകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ കെ രാജേഷ്, വിശ്വംഭരന്‍, ആശ തോമസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments