Skip to main content

മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് കണ്ണപുരത്ത് വീട് തകര്‍ന്നു. ചെറുകുന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് സമീപം കിഴക്കേ വളപ്പില്‍ ഉഷയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. ഓട് മേഞ്ഞ മേല്‍ക്കൂരയ്ക്ക് മുകളില്‍ സമീപത്തെ മാവ് കടപുഴകി വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വീടിന്റെ ചുമരുകള്‍ക്കുള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല. വീട് വാസയോഗ്യമല്ലാത്തതിനാല്‍ കുടുംബത്തെ സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

date