Post Category
പെരുമ്പഴക്കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് പുനര്‍നിര്‍മാണത്തിന് 5.1 കോടി രൂപ
ചങ്ങനാശേരി താലൂക്കിലെ പെരുമ്പഴക്കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് പുനര്‍നിര്‍മാണത്തിന് 5.1 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവിറങ്ങിയതായി അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ. അറിയിച്ചു. 3.5 കോടി രൂപയുടെ ഭരണാനുമതി കാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന് നാലുകോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. ഇതിന്റെയും കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പലതവണ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ആരും ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് 1.1 കോടി രൂപ കൂടി അധികമായി ലഭ്യമാക്കിക്കൊണ്ട് പുതിയ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പൂവ്വം പ്രദേശത്തെ ചങ്ങനാശ്ശേരിയുമായി ബന്ധിപ്പിക്കുന്ന ഏക പൊതുഗതാഗത മാര്‍ഗ്ഗത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് അധികതുക അനുവദിക്കാന്‍ ഉത്തരവായതെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. പറഞ്ഞു.
date
- Log in to post comments