Skip to main content

സീറ്റ് ഒഴിവ്

കൊച്ചിൻ ഷിപ്പിയാർഡും ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ് കേരളയുടെ  കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും ചേർന്ന് 2021ന് ശേഷം ഐ.ടി.ഐ വെൽഡർ, ഫിറ്റർ അല്ലെങ്കിൽ ഷീറ്റ് മെറ്റൽ ട്രേഡ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ ആന്റ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പിയാർഡിൽ പരിശീലനവും മാസം 7200 രൂപ സ്റ്റൈപ്പെന്റും ലഭിക്കും. പരിശീലനം പൂർത്തിയാക്കിയ മികവുറ്റ വിദ്യാർത്ഥികൾക്ക് ഷിപ്പിയാർഡിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഉറപ്പാണെന്ന് അസാപ് കേരള എക്സിക്യൂട്ടീവ് അറിയിച്ചു. ഫോൺ : 9495999725

date