Skip to main content

പത്തനാപുരം ബ്ലോക്ക്  ക്ഷീരകര്‍ഷക സംഗമം

      പത്തനാപുരം ബ്ലോക്ക് ക്ഷീര കര്‍ഷകസംഗമം കാര്യറ ദാറുല്‍ സലാം ഓഡിറ്റോറിയത്തില്‍  ജൂലൈ 19ന്  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍   ഉദ്ഘാടനം ചെയ്യും.  പത്തനാപുരം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അധ്യക്ഷയാകും.  രാവിലെ  എട്ട് മുതല്‍ കന്നുകാലി പ്രദര്‍ശനവും 9.30 മുതല്‍ ക്ഷീര വികസന സെമിനാറും സംഘടിപ്പിക്കും.   കാര്യറ സെന്‍ട്രല്‍ ക്ഷീരോല്പാദക സഹകരണസംഘം ആതിഥേയത്വം വഹിക്കും.
 

 

date