Skip to main content

താത്പര്യപത്രം ക്ഷണിച്ചു

സാങ്കേതിക മേഖലയിൽ അഭ്യസ്തവിദ്യരായ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുംനൈപുണ്യ വികസനത്തിനുമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിർമ്മാണ വിപണന സർവ്വീസ് രംഗംഹോട്ടൽ വ്യവസായ രംഗംലോജിസ്റ്റിക്‌സ് രംഗംപോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിലും ഉറപ്പ് നൽകുന്ന കരിയർ ഇൻ ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2025-26 എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വകാര്യ സംരംഭകരിൽ നിന്നും, സർക്കാർ ഏജൻസികളിൽ നിന്നുംസ്ഥാപനങ്ങളിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ചു. പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ B win പോർട്ടൽ മുഖേന ഓൺലെനായി അപേക്ഷ സമർപ്പിക്കണം. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച ബ്രോഷർഇതര രേഖകൾ എന്നിവ B win പോർട്ടലിൽ അപ് ലോഡ് ചെയ്യണം. താൽപര്യ പത്രം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടറേറ്റ് (തിരുവനന്തപുരം- 0471-27273782727379കൊല്ലം മേഖലാ ആഫീസ് - 0474-2914417എറണാകുളം മേഖലാ ആഫീസ്- 0484 24291302983130പാലക്കാട് മേഖലാ ആഫീസ്- 0492-2222335കോഴിക്കോട് മേഖലാ ആഫീസ് - 0495-23777862377796.

പി.എൻ.എക്സ് 3341/2025

date