കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്കി ജില്ലാ പോലീസ്
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിലെ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. ജില്ലാ പോലീസിലെ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ബിന്ദു.ടി.ജി, സോഫിയ കെ എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു മോള് ടി ജി, സിവില്‍ പോലീസ് ഓഫീസര്‍ അഞ്ചു ഷാജി എന്നീ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.
സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്കുന്ന പദ്ധതി, കേരളത്തിലെ സ്ത്രീ സമൂഹത്തിനിടയില്‍ വളരെയധികം ജനപ്രീതി നേടിക്കഴിഞ്ഞു. സ്ത്രീകള്‍ക്ക് എതിരെ ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങള്‍ക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വുമണ്‍ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ് പ്രവര്‍ത്തിക്കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പരിശീലനം നേടാവുന്നതാണ്. ഇടുക്കി ജില്ലയില്‍ പരിശീലനം ആവശ്യമുള്ളവര്‍ക്ക് 9497912649 നമ്പരില്ബന്ധപ്പെടാം.
ചിത്രം: നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്കുന്നു.
- Log in to post comments