Skip to main content

ലഹരിക്കെതിരെ ബോധവൽക്കരണം

ചെറുകുന്ന് ഗ്രാമ പഞ്ചായത്തിൽ സംഘടിപിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി ഒതയമാടം വായനശാല ഹാളിൽ   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സജീവൻ  ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എച്ച് പ്രദീപ്‌ കുമാർ അധ്യക്ഷനായി.'നശാമുക്ത് ഭാരത് അഭിയാൻ  ഡ്രഗ് ഫ്രീ കണ്ണൂരിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ' ലഹരി ഉപയോഗം-നേരത്തെയുള്ള തിരിച്ചറിയൽ' എന്ന വിഷയത്തിൽ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ വി.വി സുകന്യ ക്ലാസെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ഇ നിർമല, കമ്മ്യൂണിറ്റി കൗൺസിലർ പി.വി സുനന്ദ എന്നിവർ സംസാരിച്ചു.

date