Post Category
സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിങ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
വൃത്തിയുടെയും ശുചിത്വ സംവിധാനങ്ങളുടെയും അടിസ്ഥാനത്തില്‍ ജില്ലയിലെ ഗ്രാമീണ മേഖലകളിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയവക്ക് സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിങ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 10 സ്ഥാപനങ്ങള്‍ ഫൈവ് ലീഫിനും 11 സ്ഥാപനങ്ങള്‍ ത്രീ ലീഫിനും 21 സ്ഥാപനങ്ങള്‍ വണ്‍ ലീഫിനും അര്‍ഹരായി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, അഡീഷണല്‍ ഡയറക്ടര്‍ ആര്‍ രാരാരാജ്, കെഎച്ച്ആര്‍എ ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments