Skip to main content

അലോട്ട്‌മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു

2025-26 അദ്ധ്യയന വർഷത്തെ എഫ് ഡി ജി ടി പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/fdgt അഡ്മിഷൻ പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർരജിസ്‌ട്രേഷൻ നമ്പർമൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തിയതിയും നൽകി “Check your allotment”, “Check your Rank” എന്നീ ലിങ്കുകൾ വഴി ലഭിച്ച അലോട്ട്‌മെന്റുംഅന്തിമ റാങ്കും പരിശോധിക്കാം. അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും അലോട്ട്‌മെന്റ് ലഭിച്ച ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി മുഴുവൻ ഫീസടച്ച് ജൂലൈ 28 വൈകിട്ട് നാലുമണിയ്ക്ക് മുമ്പായി പ്രവേശനം നേടണം.

പി.എൻ.എക്സ് 3424/2025

date