Skip to main content

ഏകദിന പരിശീലന പരിപാടി

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് വിവിധ വകുപ്പുകളിൽ നിന്നും നാമനിർദ്ദേശം ചെയ്തിട്ടുള്ള ജില്ലാതല പരാതി പരിഹാര ഓഫീസർമാർക്കുള്ള ഏകദിന പരിശീലന പരിപാടി 25 ന് രാവിലെ 10 മുതൽ 4 വരെ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാകളക്ടർ പ്രേം കൃഷ്ണൻ എസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കമ്മീഷണർ പ്രൊഫ. (ഡോ) പി റ്റി ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.

പി.എൻ.എക്സ് 3426/2025

date