Skip to main content

കമ്മീഷൻ റിപ്പോർട്ട് തേടി

        ആംബുലൻസ് തടഞ്ഞതിനാൽ ആശുപത്രിയിലെത്താൻ വൈകിയ ആദിവാസി യുവാവ് മരണമടഞ്ഞെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ വിതുര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് റിപ്പോർട്ട് തേടി. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. കമ്മീഷൻ അംഗം അഡ്വ. സേതു നാരായണൻ മരിച്ച ബിനുവിന്റെ വീട് സന്ദർശിച്ചു. 

പി.എൻ.എക്സ് 3428/2025

date