Skip to main content

നിയമസഭാ സമിതിയോഗം 29 ന്

കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2023-26), ജൂലൈ 29 രാവിലെ 10.30 ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിന്മേൽ പരാതിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. സമിതിയുടെ പ്രവർത്തനപരിധിയിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികൾസംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും പരാതികൾ സ്വീകരിക്കും. യോഗാനന്തരം സമിതി ജില്ലയിലെ ബീച്ച് റോഡിൽ ഉള്ള സർക്കാർ ചിൽഡ്രൻസ് ഹോംഒബ്‌സർവേഷൻ ഹോംകരിക്കോടുള്ള മഹിളാ മന്ദിരംഅഞ്ചാലുമ്മൂടുള്ള ഗവ. ആഫ്റ്റർകെയർ ഹോം ഫോർ അഡോളസെന്റ് ഗേൾസ്പരവൂർ രാമറാവു മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന 'സഖി വൺ സ്റ്റോപ്പ് സെന്റർഎന്നീ സ്ഥാപനങ്ങൾ സന്ദർശിക്കും. സമിതി മുമ്പാകെ പരാതി സമർപ്പിക്കുവാൻ താൽപര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി ചെയർപേഴ്സണെ സംബോധന ചെയ്ത് പരാതികൾ രേഖാമൂലം സമർപ്പിക്കാം.

പി.എൻ.എക്സ് 3441/2025

date