പിന്നാക്ക സമുദായ ക്ഷേമസമിതി യോഗം 29 ന്
കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച കമ്മിറ്റി ജൂലൈ 22 രാവിലെ 10.30 ന് വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് വയനാട് ജില്ലയിൽ നിന്ന് ലഭിച്ചതും, സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിന്മേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തും. സർക്കാർ സർവ്വീസ്. പൊതുമേഖലാസ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവർ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്ങ്ങൾ സംബന്ധിച്ചും പിന്നാക്ക സമുദായത്തിൽപ്പെട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികൾ/നിവേദനങ്ങൾ സ്വീകരിക്കും. ഹർജികളും നിവേദനങ്ങളും നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ആയവ ഒപ്പ് രേഖപ്പെടുത്തി സമിതി ചെയർമാനെ അഭിസംബോധന ചെയ്ത് നൽകണം.
പി.എൻ.എക്സ് 3442/2025
- Log in to post comments